Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sandeep Varier

തി​രി​ച്ച​ടി താ​ത്കാ​ലി​കം; അ​ന്തി​മ വി​ജ​യം കോ​ൺ​ഗ്ര​സി​ന്: സ​ന്ദീ​പ് വാ​ര്യ​ർ

പാ​ല​ക്കാ​ട്: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യാ സ​ഖ്യം പ​രാ​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് ജി. ​വാ​ര്യ​ർ. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​വും ഭ​ര​ണ​ഘ​ട​ന​യും തു​ല്യ​ത​യും സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ താ​ത്കാ​ലി​ക തി​രി​ച്ച​ടി ഉ​ണ്ടാ​യി​രി​ക്കാം.

എ​ന്നാ​ൽ ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ കോ​ൺ​ഗ്ര​സി​ന്‍റെ പോ​രാ​ട്ടം തു​ട​രും. അ​ന്തി​മ​വി​ജ​യം ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നും ഇ​ന്ത്യ​യ്ക്കു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. വോ​ട്ടെ​ണ്ണ​ൽ നാ​ലു മ​ണി​ക്കൂ​ർ പി​ന്നി‌​ട്ട​പ്പോ​ൾ എ​ൻ​ഡി​എ 191 സീ​റ്റി​ലും ഇ​ന്ത്യാ സ​ഖ്യം 48 സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ 19 സീ​റ്റി​ൽ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ അ​ഞ്ചു സീ​റ്റി​ലാ​ണ് മു​ന്നി​ട്ടു നി​ൽ​ക്കു​ന്ന​ത്. ര​ഘോ​പു​രി​ൽ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി തേ​ജ​സ്വി യാ​ദ​വ് പി​ന്നി​ലാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ​തീ​ഷ് കു​മാ​റാ​ണ് ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്.

Latest News

Up